പദ്ധികളേറെ; പക്ഷേ, വീതിച്ചെടുക്കണം

ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ജിഎസ്ടി ഭവനു മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ജിഎസ്ടി ഭവനു മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
SHARE

കോഴിക്കോട് ∙ സംസ്ഥാന ബജറ്റിൽ സ്വന്തമായി വൻകിട പദ്ധതികൾ ഇല്ലെങ്കിലും സംസ്ഥാനമൊട്ടാകെ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായി കിട്ടുന്ന ചില വിഹിതങ്ങൾ ജില്ലയ്ക്ക് ആശ്വാസമാകും. അടിസ്ഥാന വികസനത്തിനും ആരോഗ്യമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പണം അനുവദിച്ചപ്പോൾ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അതും ലഭിച്ചില്ല. 

സംസ്ഥാനമൊട്ടാകെ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായി ജില്ലയ്ക്കു കിട്ടുന്ന ചില വിഹിതങ്ങൾ ഇങ്ങനെ:

∙ മറ്റു തുറമുഖങ്ങൾക്കൊപ്പം ബേപ്പൂർ തുറമുഖത്ത് ഷിപ്പിങ് അടിസ്ഥാന സൗകര്യവികസനത്തിന് 40.05 കോടി രൂപയിൽ നിന്ന് ഒരു വിഹിതം.

∙ ജില്ലകളിൽ പൈതൃക മ്യൂസിയം സ്ഥാപിക്കാൻ 5.5 കോടി രൂപ. ഇതിൽ ഒന്നു കോഴിക്കോടും വരും.

∙ ബേപ്പൂരിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കും. ഇതിനായി മറ്റു തുറമുഖങ്ങൾക്കു കൂടി ചേർത്ത് അനുവദിച്ച 50 കോടി രൂപയിൽ ബേപ്പൂരിനും വിഹിതം ലഭിക്കും. 

∙ കോർപറേഷനുകളിലെ സൗകര്യ വികസനത്തിനായി പ്രത്യേക പദ്ധതി. പ്രത്യേക മേഖലകളുടെയും പരിസരങ്ങളുടെയും സംരക്ഷണം, കാൽനടയാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പൊതു സ്ഥലങ്ങളും വിനോദസ്ഥലങ്ങളും മെച്ചപ്പെടുത്തൽ. ശുചിത്വം മെച്ചപ്പെടുത്തൽ എന്നിവയാണു പ്രധാന ലക്ഷ്യം. 6 കോർപറേഷനുകൾക്കായി 300 കോടി രൂപ അനുവദിച്ചതിൽ ഒരു വിഹിതം കോഴിക്കോട് കോർപറേഷനും ലഭിക്കും. 

∙ കലക്ടറേറ്റിൽ ‘സംസ്ഥാന ചേംബർ’ എന്ന പേരിൽ പ്രത്യേക ഓഫിസ്. 10,000 ചതുരശ്ര അടി അധിക സ്ഥലം ഇതിനായി ഒരുക്കും. മന്ത്രിമാരുടെ അവലോകന യോഗങ്ങളും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനുമുള്ളതാണ് സംസ്ഥാന ചേംബർ. ഇവിടെ ആധുനിക ഓഡിയോ, വിഡിയോ, ഐടി സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫിസ് സജ്ജീകരിക്കും. എല്ലാ ജില്ലകൾക്കുമായി 70 കോടി രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. ഇതിൽ ഒരു വിഹിതം ലഭിക്കും. 

∙ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ നവീകരണത്തിനു മറ്റു പദ്ധതികൾക്കൊപ്പം 12 കോടി രൂപ 

∙ കുറ്റ്യാടി നാളികേര ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെ കെഎസ്ഐഡിസിക്കു കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ 

∙ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം

∙  മെഡിക്കൽ കോളജുകൾക്കായി അനുവദിച്ച 232.27 കോടി രൂപയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് ഒരു വിഹിതം. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച 13 കോടി രൂപയിൽ നിന്നും ഒരു വിഹിതം ലഭിക്കും. ഉയർന്ന വിലയുള്ള ഉപകരണങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാനായി സമഗ്ര വാർഷിക മെയിന്റനൻസ് കോൺട്രാക്ടിനായി ഫണ്ട് അനുവദിക്കും 

ബജറ്റ് ജനവിരുദ്ധമെന്ന് ആരോപിച്ച് യൂത്ത്‌ലീഗ് പ്രവർത്തകർ പാവമണി റോഡിലെ സിവിൽ സപ്ലൈസ് പെട്രോൾ പമ്പ് ഉപരോധിക്കുന്നു.              ചിത്രം: മനോരമ
ബജറ്റ് ജനവിരുദ്ധമെന്ന് ആരോപിച്ച് യൂത്ത്‌ലീഗ് പ്രവർത്തകർ പാവമണി റോഡിലെ സിവിൽ സപ്ലൈസ് പെട്രോൾ പമ്പ് ഉപരോധിക്കുന്നു. ചിത്രം: മനോരമ

∙ മെഡിക്കൽ കോളജിനോടു ചേർന്നു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുതകുന്ന തരത്തിൽ വാടക ഭവന പദ്ധതിക്ക് 4 കോടി രൂപ (എല്ലാ മെഡിക്കൽ കോളജുകൾക്കുമായി)

∙ താലൂക്ക് ആശുപത്രികളോടു ചേർന്ന് നഴ്സിങ് കോളജുകൾ സ്ഥാപിക്കുമെന്നാണു പ്രഖ്യാപനം. ഇതുവഴി ജില്ലയിൽ കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര, ഫറോക്ക്, താലൂക്ക് ആശുപത്രികളോടു ചേർന്നു നഴ്സിങ് കോളജുകൾ വരും.

ജീവിതം നരകതുല്യമാകും

കോഴിക്കോട് ∙ എൽഡിഎഫ് സർക്കാരിന്റെ രണ്ടാം ബജറ്റ് ജനങ്ങളെ നരകതുല്യ ജീവിതത്തിലേക്കു നയിക്കുമെന്നു എം.കെ.രാഘവൻ എംപി പറഞ്ഞു. കോഴിക്കോടിനോടുള്ള അവഗണന തുടരുകയാണ്. ഭൂമിയേറ്റെടുത്തു നൽകിയാൽ കേരളത്തിൽ എയിംസ് പരിഗണിക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം നിലനിൽക്കെ അടിസ്ഥാന കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനു സർക്കാർ തുക വകയിരുത്തിയില്ല.

ഇന്ധന നികുതി സംസ്ഥാനത്തും കൂട്ടിയതോടെ കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന ചൊല്ല് അന്വർഥമാക്കി. കോഴിക്കോട് ടെർഷ്യറി കാൻസർ കെയർ സെന്ററിനെ മറന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും നഗര ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 100 കോടി അനുവദിച്ചപ്പോഴും കോഴിക്കോടിനായി ഒന്നുമില്ല.

വ്യാപാരികളുടെ ആവശ്യങ്ങൾ തള്ളി

കോഴിക്കോട്∙ ബജറ്റിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യങ്ങൾ തള്ളിക്കളഞ്ഞുവെന്നു ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, ജനറൽ സെക്രട്ടറി ജിജി കെ.തോമസ്, ട്രഷറർ വി.സുനിൽകുമാർ എന്നിവർ പറഞ്ഞു. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് ഉയർത്തുമ്പോൾ വ്യാപാരികളുടെ പെൻഷനും സമാനമായി ഉയർത്തുമെന്നു വാഗ്ദാനമുണ്ടായിരുന്നു.

കേരളത്തിലാകമാനം അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ റോഡുകൾ വീതി കൂട്ടുന്നതിനാൽ നിരവധി കച്ചവടസ്ഥാപന  ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥ നിലവിലുണ്ട്. അത്തരം വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഡീസലിനും പെട്രോളിനും 2% സെസ് ഏർപ്പെടുത്തിയ നടപടി വിലക്കയറ്റത്തിനു കാരണമാകും. കെട്ടിടനികുതി ഭീമമായി വർധിപ്പിച്ചത് പ്രത്യക്ഷത്തിൽ വ്യാപാരിക്ക് ദോഷകരമായില്ലെങ്കിലും പരോക്ഷമായി ബാധിക്കുമെന്നും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS