റേഷൻ കടയ്ക്ക് മുന്നിൽ കഞ്ഞിവച്ചു പ്രതിഷേധം

റേഷൻ സാധനങ്ങൾ വെട്ടിക്കുറച്ചതിനും സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികൾക്കുമെതിരെ മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കത്ത് റേഷൻ കടയ്ക്കു മുന്നിൽ നടത്തിയ കഞ്ഞി വച്ചു പ്രതിഷേധ സമരം കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്യുന്നു.
റേഷൻ സാധനങ്ങൾ വെട്ടിക്കുറച്ചതിനും സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികൾക്കുമെതിരെ മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കത്ത് റേഷൻ കടയ്ക്കു മുന്നിൽ നടത്തിയ കഞ്ഞി വച്ചു പ്രതിഷേധ സമരം കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്യുന്നു.
SHARE

വടകര ∙ റേഷൻ സംവിധാനം പതിവുപോലെയാക്കുക, പുഴുക്കലരി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ വിവിധ സ്ഥലങ്ങളിൽ റേഷൻ കടകൾക്കു മുൻപിൽ പച്ചരിക്കഞ്ഞി വയ്പ് സമരം നടത്തി. വടകര മണ്ഡലം കമ്മിറ്റിയുടെ സമരം ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. വി.കെ.പ്രേമൻ ആധ്യക്ഷ്യം വഹിച്ചു. പി.അശോകൻ, നടക്കൽ വിശ്വനാഥൻ, രഞ്ജിത്ത് കണ്ണോത്ത്, സുരേഷ് കുളങ്ങരത്ത്, നാസർ മീത്തൽ, പ്രഭിൻ പാക്കയിൽ, പി.കെ.സുനിൽ കുമാർ, കമറുദ്ദീൻ കുരിയാടി, ഫൈസൽ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

അഴിയൂർ ∙ മണ്ഡലം കമ്മിറ്റിയുടെ സമരം ചിറയിൽ പീടികയിൽ ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പി.ബാബുരാജ് ആധ്യക്ഷ്യം വഹിച്ചു. വി.കെ അനിൽകുമാർ, പി.കെ.കോയ, കെ.പി.വിജയൻ, ടി.സി.രാമചന്ദ്രൻ, കെ.പി.രവീന്ദ്രൻ, രാജൻ ചാപ്പയിൽ, വി.പി.പ്രകാശൻ, സുബിൻ മടപ്പള്ളി, പാമ്പള്ളി ബാലകൃഷ്ണൻ, രഞ്ജിത്ത് ചോമ്പാല എന്നിവർ പ്രസംഗിച്ചു.

ആയഞ്ചേരി ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കടയ്ക്കു മുൻപിൽ പച്ചരിക്കഞ്ഞി വയ്പ് സമരം നടത്തി. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ ആധ്യക്ഷ്യം വഹിച്ചു. മലയിൽ ബാലകൃഷ്ണൻ, വി.പി.ഗീത, ടി.കെ.അശോകൻ, എൻ.അബ്ദുൽ ഹമീദ്, ആയഞ്ചേരി നാരായണൻ, ആനാണ്ടി മുഹമ്മദ് യൂനുസ് എന്നിവർ പ്രസംഗിച്ചു.

കുറ്റ്യാടി ∙  മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കത്ത് റേഷൻ കടയ്ക്കു മുന്നിൽ കഞ്ഞി വച്ചു പ്രതിഷേധിച്ചു. 

കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജമാൽ കോരങ്കോട്ട്, എൻ.കെ.കുഞ്ഞബ്ദുല്ല, കെ.സി.കൃഷ്ണൻ, പി.കെ.സുരേന്ദ്രൻ, വാഴയിൽ കുഞ്ഞിക്കൃഷ്ണൻ, വി.എം.ചന്ദ്രൻ, വി.കെ.ജലീൽ, കെ.അമ്മദ് ഹാജി, ഇ.കെ.ഹമീദ് ,മോഹനൻ മത്തത്ത് എന്നിവർ പ്രസംഗിച്ചു.

ചോറോട് ∙ കൈനാട്ടി റേഷൻ കടയ്ക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ കഞ്ഞിവയ്പ് സമരം മണ്ഡലം പ്രസിഡന്റ് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ. കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. രമേശൻ കിഴക്കയിൽ, ശ്രീകുമാർ വള്ളിക്കാട്, രതീശൻ കൈനാട്ടി, കെ.ടി.കെ.നവീൻ, സി.കെ.റീന, കെ. റിഷ, റിനി സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. 

വില്യാപ്പള്ളി ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ ഷോപ്പ് ധർണ കെപിസിസി നിർവാഹക സമിതി അംഗം അച്യുതൻ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ബി.പ്രകാശ്കുമാർ അധ്യക്ഷത വഹിച്ചു. ടി.ഭാസ്കരൻ, വി.ചന്ദ്രൻ, എൻ.ശങ്കരൻ, ബി.സത്യനാഥൻ, സി.പി.ബിജു പ്രസാദ്, പൊന്നാറത്ത് മുരളീധരൻ, എം.പി.വിദ്യാധരൻ, പടിയുള്ളതിൽ സുരേഷ്, ശോഭ മലയന്റവിട എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS