ADVERTISEMENT

കൂടരഞ്ഞി ∙ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡ് ഉൾപ്പെട്ട മലയോര മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം. കോനൂർക്കണ്ടി, മരത്തോട്, കുന്താണിക്കാട്, കരിമ്പ്, വെണ്ടേക്കുംപൊയിൽ തുടങ്ങിയ ഇടങ്ങളിലാണു കാട്ടാന ശല്യം പതിവായത്. 

പകൽ ആളൊഴിഞ്ഞ കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന ആനക്കൂട്ടം വൈകിട്ടു  കൃഷിയിടത്തിൽ ഇറങ്ങി വൻതോതിൽ കൃഷി നശിപ്പിക്കുകയാണ്. ചുണ്ടംകുഴിയിൽ ജോസിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടം കുലച്ചതും കുലയ്ക്കാറായതുമായ ആയിരത്തോളം വാഴകൾ നശിപ്പിച്ചു. പ്രദേശത്തെ ഒട്ടേറെ തെങ്ങുകളും  നശിപ്പിച്ചു. 

കഴിഞ്ഞവർഷം ഒരു കർഷകൻ ഈ  പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ സമരങ്ങളുടെ ഫലമായി വനം വകുപ്പ് വൈദ്യുത വേലി കുറച്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേലി കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി പലയിടത്തും നശിപ്പിച്ചു. കാട്ടാനകളെ പ്രതിരോധിക്കാൻ കാര്യക്ഷമമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com