ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയം അങ്ങാടിക്കു സമീപം കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും ആഴ്ചകളായി പകൽ സമയത്തു കാട്ടുപോത്തുകൾ ഇറങ്ങുന്നതിനാൽ ജനങ്ങൾ ആശങ്കയിലായി. കാട്ടുപോത്ത് കൂട്ടത്തോടെയാണ് ഇപ്പോൾ കൃഷി ഭൂമിയിൽ എത്തുന്നത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ ഭീതിയോടെയാണു യാത്ര ചെയ്യുന്നത്. കക്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള മേഖലയാണ് ഇത്.

കൂട്ടമായി വരുന്ന കാട്ടുപോത്ത് ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ഭീതി. വനഭൂമിയിൽ തന്നെ കാട്ടുപോത്തുകളെ നിലനിർത്താൻ വനം വകുപ്പ് അധിക‍ൃതർ അടിയന്തര നടപടിയെടുക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com