ADVERTISEMENT

തിരുവമ്പാടി ∙ തുരങ്കപാത നിർമാണത്തിന് വൈദ്യുതി എത്തിക്കാൻ 6 മാസം മുൻപ് മുത്തപ്പൻപുഴയിൽ ഇറക്കിയ ഇരുമ്പ് തൂണുകൾ തുരുമ്പ് കയറി. വൈദ്യുത കാലുകൾ ഇറക്കിയപ്പോൾ ഉടനെ പ്രവ‍‍‍ൃത്തി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 6 മാസം പിന്നിട്ടിട്ടും ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല. തുരങ്കം ആരംഭിക്കുന്ന പ്രദേശം വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് നീളുന്നതാണ് വൈദ്യുതീകരണത്തിനു താമസം വരാനുള്ള കാരണം. പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പദ്ധതിക്കും അനുബന്ധ റോഡിനും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമകളുടെയും യോഗം മുത്തപ്പൻപുഴയിൽ അധികൃതർ വിളിച്ചിരുന്നു. കലക്ടറേറ്റിൽ ഹിയറിങ്ങിനു വിളിക്കുകയും    തുടർ നടപടികൾ ഉണ്ടാകുമെന്ന്  അറിയിക്കുകയും ചെയ്തെങ്കിലും ഒന്നും നടന്നില്ല. ഭൂമി ഏറ്റെടുക്കലിന്റെ നിയമപരമായ നടപടി ക്രമങ്ങൾ കലക്ടറേറ്റിൽ നടത്തുന്നുണ്ടെന്നാണ് അധികൃതരുടെ  വിശദീകരണം. മഴക്കാലം ആരംഭിക്കും  മുൻപ് വൈദ്യുതീകരണ പ്രവൃത്തികൾ തുടങ്ങിയില്ലെങ്കിൽ പദ്ധതിക്ക് വീണ്ടും കാലതാമസം വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com