തീക്കുനി പ്രദേശം പുലിപ്പേടിയിൽ
Mail This Article
×
കുറ്റ്യാടി∙ വേളം പഞ്ചായത്തിലെ തീക്കുനി, തൂവ്വമല പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹം നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടുവരാന്തയിൽ ഇരുന്നു പുസ്തകം വായിക്കുകയായിരുന്ന വിദ്യാർഥി അജ്ഞാത ജീവി ഓടിപ്പോകുന്നത്. കണ്ടത്. പ്രദേശത്തെ ഒരു വീട്ടമ്മയും പുലിയെന്നു തോന്നിക്കുന്ന ജീവി വീടിന് മുന്നിലൂടെ ഓടിപ്പോകുന്നത് കണ്ടിരുന്നു. വനം വകുപ്പും, പൊലീസും സ്ഥലത്ത് പരിശോധന നടത്തി. കുറുനരിയായിരിക്കും എന്ന നിഗമനത്തിലാണ് വനം വകുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.