ADVERTISEMENT

കോഴിക്കോട് ∙ കിഡ്സൺ കോർണർ പാർക്കിങ് പ്ലാസ കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ടു കച്ചവടക്കാർ ഇന്നു പൂർണമായും കെട്ടിടം ഒഴിയും. ഒന്നര വർഷം കൊണ്ടു പാർക്കിങ് പ്ലാസ നിർമാണം പൂർത്തീകരിച്ചു വ്യാപാരികൾക്കു താഴെ ഭാഗം തിരിച്ചു നൽകുമെന്നാണു കോർപറേഷൻ അധികൃതർ വ്യാപാരികളെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് എല്ലാ വ്യാപാരികളും ഇന്ന് ഒഴിയുന്നത്. നിർമാണം പൂർത്തീകരിക്കും വരെ 11 വ്യാപാരികൾക്കു താൽക്കാലികമായി കെട്ടിടം നിർമിച്ചു നൽകുമെന്നും കോർപറേഷൻ അറിയിച്ചിട്ടുണ്ടെന്നു വ്യാപാരികൾ പറഞ്ഞു.

ഒഴിയുന്ന വ്യാപാരികൾക്ക് നേരത്തെ കോംട്രസ്റ്റിനും മാനാഞ്ചിറ മൈതാനത്തിനും ഇടയിൽ താൽക്കാലിക കെട്ടിടം നിർമിക്കാൻ കോർപറേഷൻ സ്ഥലം അടയാളപ്പെടുത്തി നൽകിയിരുന്നു.  തുടർന്നു വ്യാപാരികൾ 30 ലക്ഷം രൂപ മുടക്കി 6 മുറി കോൺക്രീറ്റ് കെട്ടിട നിർമാണം നടത്തി. എന്നാൽ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കോർപറേഷൻ അനുമതി നൽകിയ സ്ഥലത്തെ കെട്ടിടം കോർപറേഷൻ തന്നെ പൊളിച്ചു നീക്കി. താജ് റോഡിൽ താൽക്കാലിക കെട്ടിടം നിർമിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com