ADVERTISEMENT

കോഴിക്കോട് ∙ തണൽ, ഇഖ്റ ആശുപത്രിയുമായി സഹകരിച്ചു മലാപ്പറമ്പിൽ നിർമിച്ച സൂപ്പർ സ്പെഷ്യൽറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിലെ 16 വിദ്യാർഥികൾ ചേർന്നു നാടിനു സമർപ്പിച്ചു. ആറ് വയസ്സു വരെയുള്ള കുട്ടികളിലെ ബുദ്ധിപരവും ശാരീരികവുമായ വളർച്ച വൈകല്യങ്ങളെ നേരത്തെ കണ്ടെത്തി സമഗ്രവും ശാസ്ത്രീയവുമായ ചികിത്സയും പരിചരണവുമാണ് നൽകുക.

വെർച്വൽ റിയാലിറ്റി, ഇമ്മേഴ്സീവ് റിയാലിറ്റി, മൾട്ടി സെൻസറി, അക്വാറ്റിക് തെറപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടൊപ്പം, ഡോക്ടർ സേവനം, എംആർഐ, ജെനറ്റിക് കൗൺസലിങ്, ഒക്യുപേഷനൽ തെറപ്പി, ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, മ്യൂസിക് തെറപ്പി, ഓഡിയോളജി, സൈക്കോളജി, പ്രിപ്പറേറ്ററി ക്ലാസ്റൂം തുടങ്ങിയവയാണ് 5 നില കെട്ടിടത്തിൽ ഒരുക്കിയത്.

തണൽ ചെയർമാൻ ഡോ. വി.ഇദ്‌രീസ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, ഇഖ്റ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി.അൻവർ, ജെഡിടി ഇ‌സ്‌ലാം ജോയിന്റ് സെക്രട്ടറി എം.പി.അബ്ദുൽ ഗഫൂർ, തണൽ സിഇഒ കെ.ടി.അനൂപ്, ജനറൽ സെക്രട്ടറി ടി.ഐ.നാസർ, ട്രഷറർ വി.വി.മുനീർ, ഡോ. ജെസ്ന, മെഹബൂബ് ചക്കരത്തൊടി, എസ്.സുവീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com