ADVERTISEMENT

കോഴിക്കോട് ∙ ഫാത്തിമ ആശുപത്രിയിൽ ആക്രമണം നടത്തിയെന്ന കേസിൽ 4–ാം പ്രതി കുന്നമംഗലം പുതിയറയ്ക്കൽ സൽമാനുൽ ഫാരിസ് (30), 5–ാം പ്രതി കുന്നമംഗലം ആനപ്പാറ തണ്ടാൻ വീട്ടിൽ മുഹമ്മദ് റാഷിദ് (28) എന്നിവർക്കു ജാമ്യം ലഭിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാർ മുൻപാകെ ഹാജരായാണു പ്രതികൾ ജാമ്യം നേടിയത്. നേരത്തേ ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. 

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വാദം കേൾക്കാൻ ബുധനാഴ്ചയിലേക്കു മാറ്റിയെങ്കിലും പ്രതികൾ കോടതിയിൽ ഹാജരായി. തുടർന്നു ജാമ്യം അനുവദിച്ചു. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു 4–ാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത പ്രതികളായ കുന്നമംഗലം പുതിയറക്കൽ സഹീർ ഫൈസൽ (25), ആനപ്പാറ കുറുക്കൻ കുന്നുമ്മൽ മുഹമ്മദ് അലി (56), പൂളകടവ് പി.ടി.മൻസിലിൽ അഷ്റഫ് (48) എന്നിവരുടെ ജാമ്യാപേക്ഷയും ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി തള്ളിയിരുന്നു. 

ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.കുഞ്ഞു മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർക്കും ആശുപത്രിക്കും എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു സൽമാനുൽ ഫാരിസിന്റെ ഭാര്യ ഹാജറ നജ നൽകിയ പരാതിയിൽ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ചു ജനകീയ പങ്കാളിത്തത്തോടെ പ്രക്ഷോഭം നടത്തുമെന്നു ജനകീയ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ സൈനുദീൻ നിസാമി കുന്നമംഗലം കൺവീനറും മനുഷ്യാവകാശ പ്രവർത്തകനുമായ നൗഷാദ് തെക്കയിലും പറഞ്ഞു. കോടതിയെയും സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com