ADVERTISEMENT

കോഴിക്കോട് ∙ ജനങ്ങളോട് നീതി കാണിക്കാത്ത ഭരണകൂടമായി പിണറായിയുടെ സർക്കാർ മാറിയെന്ന് എം.കെ.രാഘവൻ എംപി ആരോപിച്ചു. വേങ്ങേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ നടന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാർ പടിയിറങ്ങുമ്പോൾ 1.5 ലക്ഷം കോടി രൂപയായിരുന്നു കടം. എന്നാൽ ഇപ്പോൾ 4 ലക്ഷം കോടിയാണ്.

കേരളത്തിലെ ഓരോ പൗരന്റെയും തലയിൽ 97,000 രൂപയുടെ കടം വന്നു ചേർന്നു. ഈ കടം കൂടിയത് നാടിന്റെ വികസനത്തിന് വേണ്ടി ചെലവഴിച്ചതല്ല. ഒരു പദ്ധതിയും ഒരു പുരോഗതിയും ഉണ്ടായില്ല. സ്വന്തം പാർട്ടിക്കാരെ സഹായിക്കാൻ മാത്രമുള്ള സർക്കാരായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനാധിപത്യത്തിന്റെ എല്ലാ അലകും പിടിയും തകർക്കുന്ന നയമാണ് സ്വീകരിക്കുന്നത്. 

മണ്ഡലം പ്രസിഡന്റ് മുത്താടിക്കൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സജിത് കണ്ണാടിക്കൽ, എം.ഭാസ്കരൻ, കെ.സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.വൈകിട്ട് പൊതുസമ്മേളനം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സൂഫിയാൻ ചെറുവാടി, കെ.സി.അബു, കെ.എം.അഭിജിത്ത്, കെ.ഷറിൽബാബു, എം.ഷിനോദ്, കളരിയിൽ രാധാകൃഷ്ണൻ, പി.വി.ബിനീഷ്കുമാർ, എം.ബിബിനൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com