ADVERTISEMENT

മുക്കം ∙ വട്ടോളിപറമ്പ് വട്ടോളി ദേവിക്ഷേത്രത്തിലെ പാട്ടുത്സവത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി എത്തി.മുക്കത്ത് കൈത്താങ്ങ് പദ്ധതിയിൽ വീടുകളുടെ താക്കോൽദാനം നിർവഹിച്ച ശേഷമായിരുന്നു പാട്ടുത്സവം അരങ്ങേറുന്ന വട്ടോളിദേവി ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി എംപി എത്തിയത്. ക്ഷേത്രത്തിലെത്തിയ രാഹുൽ ഗാന്ധി സ്ത്രീകളോടും കുട്ടകളോടും കുശലം പറഞ്ഞു. കുട്ടിയെ എടുത്ത് ലാളിച്ചു.ക്ഷേത്രം ഭാരവാഹികളുമായും പൂജാരിയുമായും സംസാരിച്ചു. ക്ഷേത്രം ഭാരവാഹികളും ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

രാഹുൽ ഗാന്ധിക്ക്നിവേദനം

മുക്കം ∙ തേങ്ങയുടെയും റബറിന്റെയും താങ്ങുവില ഉയർത്തി കർഷകരെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപിക്ക് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.പി.റഷീദിന്റെ നിവേദനം. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എംപി സദസ്സിന് ഉറപ്പു നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com