ADVERTISEMENT

തിരുവമ്പാടി ∙ കടുത്ത വരൾച്ചയിൽ കുടിവെള്ളം ഇല്ലാതെ ഓളിയ്ക്കൽ പ്രദേശത്തെ ജനങ്ങൾ. ഈ പ്രദേശത്തെ വൈദ്യുത പദ്ധതി പ്രവൃത്തി നടക്കുന്നതുമൂലം പുഴയിലെ വെള്ളം മലിനമാകുന്നതാണ് പ്രശ്നമായത്.  ഓളിയ്ക്കൽ ലക്ഷം വീട് കോളനി, മധുര മൂല കോളനിയുടെ മുകൾ ഭാഗം, ഉറുമി എന്നിവിടങ്ങളിലാണ് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്. പൊയിലിങ്ങ പുഴയിൽ പണി നടന്നുകൊണ്ടിരിക്കുന്ന ഉറുമി –പൂവാറൻതോട്‌ ജല വൈദ്യുതി പദ്ധതികളാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. പുഴയുടെ മുകൾഭാഗത്ത് നിർമാണം നടത്തുന്ന ഈ രണ്ട് പദ്ധതികളും പുഴയിലെ ജലം മലിനമാക്കുകയാണ്.

പാറ പൊട്ടിക്കുകയും മണ്ണ് എടുക്കുകയും ചെയ്യുമ്പോൾ പുഴയിലെ വെള്ളം കലങ്ങുന്നു. വേനൽക്കാലത്ത് പുഴയിൽ പൈപ്പിട്ട് വെള്ളം എടുക്കുകയായിരുന്നു പ്രദേശത്തുകാരുടെ പതിവ്. പുഴയിലെ വെള്ളം കലങ്ങി ഉപയോഗശൂന്യമായതോടെ ഇതു മുടങ്ങി.വല്ലപ്പോഴും പഞ്ചായത്ത് ലോറിയിൽ എത്തിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഗാർഹിക ആവശ്യങ്ങൾക്ക് ഇത് അപര്യാപ്തമാണെന്നു മാത്രമല്ല, പ്രധാന റോഡിൽ നിന്ന് അകലെ താമസിക്കുന്നവർക്ക് കിട്ടാൻ പ്രയാസവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com