കാട്ടുപന്നി കുറുകെ ചാടി; യാത്രക്കാർക്കും ഓട്ടോഡ്രൈവർക്കും പരുക്ക്
Mail This Article
×
നാദാപുരം∙ ഓട്ടോറിക്ഷയ്ക്കു കുറുകെ കാട്ടുപന്നി ചാടി നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞു ഡ്രൈവർക്കും 2 യാത്രക്കാർക്കും പരുക്ക്. മുടവന്തേരി സ്വദേശികളായ ഓട്ടോ ഡ്രൈവർ റിനീഷ് (31), യാത്രക്കാരായ അതരിങ്കൽ മൊയ്തു , ഭാര്യ സൈനബ എന്നിവർക്കാണ് പരുക്ക്. സംസ്ഥാന പാതയിൽ ആവോലം മൊതാക്കര പള്ളിക്കു സമീപം ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയിലാക്കി. മുൻപ് സമീപത്തു തന്നെ സമാനമായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ സ്കൂട്ടർ മറിഞ്ഞു മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.