റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാനാവാത്ത അവശ ജനവിഭാഗങ്ങൾക്ക് റേഷൻ ഉൽപന്നങ്ങൾ ഇനി വീട്ടിലെത്തിക്കും. ഭക്ഷ്യവകുപ്പ് നടപ്പാക്കുന്ന ‘ഒപ്പം’ പദ്ധതിയിൽ ഓട്ടോ ഡ്രൈവർമാരുടെ സഹകരണത്തോടെയാണ് റേഷൻ വസ്തുക്കൾ വീട്ടിലെത്തിക്കുക. കിടപ്പു രോഗികൾ, ഒറ്റയ്ക്കു താമസിക്കുന്ന വയോധികർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് ഒപ്പം പദ്ധതിയിൽ അംഗമാകാം. സർക്കാർ നടത്തിയ അതി ദരിദ്ര സർവേയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നത്.
ഒരു മാസത്തെ റേഷൻ ഒരുമിച്ചാണ് ഓട്ടോ ഡ്രൈവർമാർ വീട്ടിലെത്തിക്കുക. റേഷൻ കടകളിൽ നിന്നു ഓട്ടോ ഡ്രൈവർമാർക്കു നൽകുന്ന രശീത് കാർഡുടമകൾ ഒപ്പിട്ടു മടക്കി നൽകണം. പദ്ധതിയിൽ അംഗമാകാൻ ജില്ലാ സപ്ലൈ ഓഫിസുമായി ബന്ധപ്പെടാം. 0495–2370655