ചകിരി ഫാക്ടറി കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

kozhikode-fire-in-commercial-building-manjeri-bed-factory
SHARE

കോടഞ്ചേരി∙ മൈക്കാവ് ചുണ്ടക്കുന്നിൽ ചകിരി ഫാക്ടറി കത്തിനശിച്ചു. ആളപായം ഇല്ല. ഇന്നലെ പകൽ 11.45നാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചു. മുക്കം, നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നായി 5 യൂണിറ്റ് ഫയർ ഫോഴ്സും കോടഞ്ചേരി പൊലീസും എത്തി വൈകിട്ട് ആറേമുക്കാലോടെയാണ് തീ പൂർണമായും അണച്ചത്.കൂടത്തായി സ്വദേശി ഡോ. അനീസിന്റെതാണ് ചകിരി ഫാക്ടറി. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. തൊണ്ടിൽ നിന്നു ചകിരിയാക്കി മാറ്റി കയർ ഫാക്ടറിയിലേക്ക് കയറ്റി അയയ്ക്കാൻ കെട്ടുകളാക്കി വച്ചിരുന്ന ചകിരിയും ഗോഡൗണും പൂർണമായും കത്തി നശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA