നാദാപുരം∙ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ റിമാൻഡ് ചെയ്തു. പേരോട് കിഴക്കെ പറമ്പത്ത് മുഹമ്മദ് സാലിയെ (36) ആണ് റിമാൻഡ് ചെയ്തത്. കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനെ (29) വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. പേരോട്ടെ വനിതാ സുഹൃത്തിന്റെ വീട്ടിൽ എത്തിയ വിശാഖിനെ 20 അംഗ സംഘം മാരകമായി മർദിച്ചെന്നാണ് പരാതി. വിശാഖ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി ആശുപത്രി വിട്ടു. തിരിച്ചറിഞ്ഞ 6 പ്രതികളും കണ്ടാലറിയാവുന്ന 14 പേരുമാണ് പ്രതികൾ. ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സദാചാര ഗുണ്ടാ ആക്രമണം; ഒരാൾ റിമാൻഡിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.