എട്ടാം ക്ലാസ് വിദ്യാർഥിനി ലഹരിക്ക് അടിമ; ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥിനി വിവരം പറഞ്ഞത് ഡോക്ടറോട്‌

HIGHLIGHTS
  • ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥിനി വിവരം പറഞ്ഞത് ഡോക്ടറോട്‌
  • സഹപാഠികളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പെൺകുട്ടി
drug-girl
SHARE

കോഴിക്കോട് ∙ ആത്മഹത്യയ്ക്കു ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാർഥിനി ലഹരിക്ക് അടിമയാണെന്നു മൊഴി. കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥിനിയാണു താൻ അകപ്പെട്ട ലഹരിവിപത്തിന്റെ കഥ പറഞ്ഞത്. ഒരു വർഷമായി സ്ഥിരമായി എംഡിഎംഎ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നു പെൺകുട്ടി പറഞ്ഞു.9 –ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് എംഡിഎംഎ നൽകുന്നത്. അവർക്ക് ഒരാൾ സ്കൂൾ ഗേറ്റിൽ എത്തിച്ചു നൽകുകയാണ്. ഒട്ടേറെ സഹപാഠികൾ ഇത്തരത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പെൺകുട്ടി പറഞ്ഞു. 

വീട്ടിൽ വച്ചു രാസപദാർഥം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ വച്ചു ഡോക്ടർമാരോട് തന്റെ അവസ്ഥ പറഞ്ഞു. ലഹരിമരുന്നിന്റെ പിടിയിൽ നിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ആരോടെങ്കിലും തന്റെ അവസ്ഥ പറയാനുള്ള ധൈര്യമില്ലെന്നും പെൺകുട്ടി ഡോക്ടർമാരോടു പറഞ്ഞു.

ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ചു പൊലീസ് പെൺകുട്ടിയോടു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു ലഹരിമരുന്നു നൽകിയതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേരള പൊലീസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കൂടുതൽ കുട്ടികളിൽ നിന്നു പൊലീസ് രഹസ്യമായി വിവരങ്ങൾ ആരായും. വിദ്യാർഥിനികൾക്കു ലഹരിമരുന്നു നൽകുന്ന ആളെ ഉടൻ കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA