പയ്യോളി∙ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലോറി മുൻ ഭാഗം പൂർണമായും കത്തി നശിച്ചു. ദേശീയ പാതയിൽ ഇരിങ്ങൽ ടൗണിനു സമീപം ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം.ദേശീയ പാത വികസനത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തിക്ക് ‘ബിറ്റുമിൻ’ കൊണ്ടു വരികയായിരുന്ന കരാർ കമ്പനിയായ വാഗഡിന്റെ ടോറസ് ലോറിക്കാണ് തീപിടിച്ചത്. കാബിനിൽ നിന്ന് പുക ഉയരുന്നത് കണ്ട ഉടൻ ഡ്രൈവർ ലോറി നിർത്തി ഓടി രക്ഷപ്പെട്ടു. തീ പിടിച്ച ഉടൻ കരാർ കമ്പനിയുടെ ടാങ്കർ ലോറിയിലെ വെള്ളം ഉപയോഗിച്ച് ഒരു പരിധി വരെ തീയണച്ചു. വിവരമറിഞ്ഞ് വടകര നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണാധീനമാക്കി.
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഡ്രൈവർ ലോറി നിർത്തി ഓടി രക്ഷപ്പെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.