ബൈക്ക് മോഷണം: 2 യുവാക്കൾ പിടിയിൽ

Handcuff
രാഹുൽ, അക്ഷയ്
SHARE

പന്തീരാങ്കാവ്∙ പൊലീസ് സ്റ്റേഷന് സമീപമുള്ള  പറമ്പിൽ നിന്നു ബൈക്ക്  മോഷ്ടിച്ച കേസിൽ 2 യുവാക്കൾ  പന്തീരാങ്കാവ്  പൊലീസിന്റെ  പിടിയിലായി. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ(22), പറമ്പിൽ തൊടിയിൽ  അക്ഷയ് (19) എന്നിവരെയാണ് ഇൻസ്പെക്ടർ  എൻ. ഗണേഷ്കുമാറിന്റെ  നേതൃത്വത്തിലുള്ള  പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

2022 നവംബറിലാണ് ബൈക്ക് മോഷണം പോയത്. അപകടത്തിൽപ്പെട്ട ബൈക്ക് എംവിഐ പരിശോധന നടത്തി ഉടമയ്ക്ക് വിട്ട് നൽകിയിരുന്നു. ഉടമ സ്റ്റേഷന്  പരിസരത്തെ പറമ്പിൽ നിർത്തിയിട്ട  ബൈക്കാണ് യുവാക്കൾ  മോഷ്ടിച്ചത്. 6 മാസമായി  നടത്തിയ ശാസ്ത്രീയമായ  അന്വേഷണത്തിലാണ്  പ്രതികൾ  പിടിയിലാകുന്നത്.  രാഹുൽ മുൻപ്  മാത്തറ ബോട്ടാണിക്കൽ ഗാർഡന്റെ അടുത്തുള്ള  വീട്ടിൽ നിന്ന് പാത്രങ്ങളും, വിളക്കുകളും  മോഷണം നടത്തിയ കേസിൽ 2  മാസം മുൻപാണ്  ജാമ്യത്തിൽ  ഇറങ്ങിയത്.

ലഹരി മരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് കളവ്  നടത്തിയതെന്നും കളവ് നടത്തിയ വാഹനം  നമ്പർ മാറ്റി  രേഖകൾ നഷ്ടപ്പെട്ടെന്ന വ്യാജേന കുറഞ്ഞ വിലക്ക്  വിൽക്കാറാണെന്നുമാണ് പ്രതികൾ പൊലീസിനോട്  പറഞ്ഞത്.  കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്കൂട്ടറും മോഷണം നടത്തിയിട്ടുണ്ടെന്നും  പ്രതികൾ പറഞ്ഞു. എസ്ഐ ടി.വി.ധനഞ്ജയദാസ്, എസ്‌സിപിഒമാരായ രൂപേഷ് പറമ്പക്കുന്നൻ, ടി.പ്രഭീഷ്, സബീഷ്, സിപിഒമാരായ ജിനേഷ് ചൂലൂർ എന്നിവർ  അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA