ADVERTISEMENT
കുറ്റ്യാടി∙ കർണാടകയിലെ വിജയത്തിൽ കോൺഗ്രസ് അഹങ്കരിക്കേണ്ടതില്ലെന്നും ബിജെപിയെ തോൽപിക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. എൽഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം റാലി തീക്കുനിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ സഭയുടെ തലവനായ രാഷ്ട്രപതിയെ ഒഴിവാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. അധികാരമെല്ലാം തന്നിലേക്ക് കേന്ദ്രീകരിച്ചു നരേന്ദ്രമോദി രാജ്യത്തെ ഫാഷിസത്തിലേക്കു നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ശശി, ഇ.പി.ദാമോദരൻ, എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, കെ.കെ.ലതിക, പി.സുരേഷ് ബാബു, കെ.കെ.ദിനേശൻ, ബാബു ഗോപിനാഥ്, വായക്കണ്ടി നാരായണൻ, പി.പി.മുകുന്ദൻ, സി.എച്ച്.ഹമീദ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com