ADVERTISEMENT

കോഴിക്കോട് ∙ കണ്ണൂർ റോഡിൽ തൻവീർ കോംപ്ലക്സിൽ ചായക്കടയ്ക്കു തീപിടിച്ചു. കടയിലെ അലമാരയും അനുബന്ധ സാധനങ്ങളും കത്തി നശിച്ചു. ഇന്നലെ രാവിലെ 11നാണ് അപകടം. മിൽമ ബൂത്തിനോടു ചേർന്ന് പ്രവർത്തിക്കുന്ന ചായക്കടയിലെ പാചകവാതകം ചോർന്നാണ് തീ പിടിച്ചത്.പുക ഉയർന്നതോടെ കെട്ടിടത്തിനു മുകളിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിഷ്യൻ ക്ലാസ് റൂമിൽ പുക നിറഞ്ഞു കുട്ടികൾ നിലവിളിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ 17 കുട്ടികളെ അഗ്നിശമന സേന എത്തിയാണ് പുറത്തെത്തിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com