ADVERTISEMENT

മരങ്ങളും ചില്ലകളുംനീക്കണം: വടകര ∙ വില്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും 7 ദിവസത്തിനകം സ്വന്തം ഉത്തരവാദിത്തത്തിൽ മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് ഉടമകളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കും.

ഫിസിയോതെറപ്പിസ്റ്റ് നിയമനം

കക്കട്ടിൽ∙ കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫിസിയോതെറപ്പിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 30ന് 12ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

അധ്യാപക നിയമനം

വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, മലയാളം അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അഭിമുഖം 29ന് 10ന് നടക്കും.
വടകര ∙ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് (സീനിയർ ), കംപ്യൂട്ടർ സയൻസ് (സീനിയർ ) അധ്യാപക അഭിമുഖം 29ന് രാവിലെ 11ന് നടക്കും.
വടകര ∙ മോഡൽ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ലക്ചറർ നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 10ന്. 0496–2524920

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com