ഫറോക്ക് കരുവൻതിരുത്തി റൂബി റോഡിൽ നിലയ്ക്കാതെ പൈപ്പ് ചോർച്ച

pipe-broken-water
കരുവൻതിരുത്തി റൂബി റോഡിൽ പാതിരിക്കാട്ട് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.
SHARE

ഫറോക്ക് ∙ കരുവൻതിരുത്തി റൂബി റോഡിൽ പാതിരിക്കാട്ട് ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ടു ആഴ്ചകൾ പിന്നിട്ടു. റൂബി സ്റ്റോറിനു സമീപത്താണു റോഡിൽ ചോർച്ച. ദിവസവും ലീറ്റർ കണക്കിനു കുടിവെള്ളം സമീപത്തെ ചാലിലേക്ക് ഒഴുകിപ്പോകുകയാണ്. ഓടയിൽ വെള്ളം കെട്ടിക്കിടന്നു കൊതുകു ശല്യം രൂക്ഷമായി. നിലയ്ക്കാതെ വെള്ളം പാഴായിട്ടും ചോർച്ച തടയാൻ നടപടിയുണ്ടായിട്ടില്ല. ജപ്പാൻ പദ്ധതി ഗാർഹിക ലൈൻ സ്ഥാപിച്ച ഭാഗത്താണു പൈപ്പിൽ ചോർച്ച. ജലം പാഴാകുന്നതു തടയാൻ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA