ADVERTISEMENT

കോഴിക്കോട് ∙ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രേരണക്കുറ്റം ചുമത്തി നന്മണ്ട സ്വദേശി ശരത്‌ലാലിനെ(31) കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 24നാണു സംഭവം.ശരത്‌ലാൽ ഡ്രൈവറായ, കോഴിക്കോട്– ബാലുശ്ശേരി റൂട്ടിലെ ബസിൽ യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നു. യുവതിയുമായുള്ള പരിചയം മുതലെടുത്ത് ശരത്‌ലാൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ യുവതിയെ ഭീഷണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു.

ജോലിസ്ഥലത്തെത്തി മാനഹാനി വരുത്തുമെന്നും കുടുംബ ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി. യുവതിയുടെ മൊബൈൽ ഫോൺ, വാട്സാപ് ചാറ്റുകൾ, യുവതി ജോലി ചെയ്തിരുന്ന സ്ഥലം എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്.

ഇൻസ്പെക്ടർ എം.സനൽരാജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.ജീഷ്മ, കെ.ജയരാജൻ, എഎസ്ഐമാരായ ഒ.സപ്നേഷ്, കെ.എം.ബിജേഷ്, എസ്‌സിപിഒ ഷംനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിക്ക് കൂടുതൽ യുവതികളുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വ്യക്തമായതായും ഇതെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com