വടകര സാ‍ൻഡ് ബാങ്ക്സിൽനിന്ന് പെരുമ്പാമ്പുകളെ പിടികൂടി

Kozhikode News
SHARE

വടകര ∙ സാ‍ൻഡ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് 2 പെരുമ്പാമ്പുകളെ പിടികൂടി. കേന്ദ്രത്തിന്റെ മുന്നിൽ കൂട്ടിയിട്ട പൂട്ടുകട്ടകൾക്ക് ഇടയിലായിരുന്നു പാമ്പുകളെ കണ്ടത്. പൂട്ടു കട്ടകൾക്ക് ഇടയിൽ കാടു വളർന്ന് ഇഴ ജന്തുക്കൾ താവളമാക്കുന്നതായി പരാതിയുണ്ടായിരുന്നു. ഈ പ്രശ്നം കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത കൊടുത്തിരുന്നു.

പൂട്ടു കട്ടകൾ എടുത്തു മാറ്റാത്തതിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഇന്നലെ മാറ്റാൻ ശ്രമിക്കുമ്പോഴാണ് 3 മീറ്ററോളം നീളമുള്ള 2 പാമ്പുകളെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ചാക്കിലാക്കി. വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി വനം വകുപ്പ് അധികൃതർ എത്തി പാമ്പുകളെ കൊണ്ടു പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS