മുക്കം ∙ അങ്കണവാടി പ്രവേശനോത്സവം വർണാഭമായി. കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും വർണക്കുടകളും വിതരണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുരുന്നുകൾക്ക് സ്വീകരണം ഒരുക്കി. മുക്കം നഗരസഭ തല ഉദ്ഘാടനം കല്ലുരുട്ടി അങ്കണവാടിയിൽ നഗരസഭാധ്യക്ഷൻ പി.ടി.ബാബു നിർവഹിച്ചു. കൗൺസിലർ വേണു കല്ലുരുട്ടി ആധ്യക്ഷ്യം വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ കെ.റീജ, കൗൺസിലർ വിശ്വനാഥൻ നികുഞ്ചം, ഐ.പി.ഉമ്മർ, ചെറുനാഗൻ ആലുമ്പിലാക്കൽ, അബീഷ് മഞ്ചേരി, പി.യു.സാഹിർ, എന്നിവർ പ്രസംഗിച്ചു.കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മാട്ടുമുറി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷൻ എം.ടി.റിയാസ് ആധ്യക്ഷ്യം വഹിച്ചു. മുൻ വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, ആയിഷ ചേലപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം കറുത്തപറമ്പ് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷാഹിന കറുത്തപറമ്പ് ആധ്യക്ഷ്യം വഹിച്ചു. ശാന്താദേവി മൂത്തേടത്ത്, അഷ്റഫ് തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട് എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കും ഡിവൈഎഫ്ഐ വർണ സ്നേഹക്കുടകൾ സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് വിതരണോദ്ഘാടനം നിർവഹിച്ചു. അനസ് താളത്തിൽ, ഹാഷ്മി നിയാസ് എന്നിവർ പ്രസംഗിച്ചു.
ഓമശ്ശേരി∙ പഞ്ചായത്തിലെ വിന്നേഴ്സ് അങ്കണവാടിയിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.കരുണാകരൻ അധ്യക്ഷനായി. ജനപ്രതിനിധികളുടെയും അങ്കണവാടി കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രവേശനോത്സവമൊരുക്കി സ്വീകരിച്ചു. വി.എൻ.വാസു, എ.ഡി.ദേവസ്യ, ടി.വി.ഗിരിഷ് ബാബു എന്നിവർ പ്രസംഗിച്ചു.
കൊടുവള്ളി∙ നഗരസഭ എല്ലാ അങ്കണവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. നഗരസഭ തല ഉദ്ഘാടനം എരഞ്ഞോണ അങ്കണവാടിയിൽ നഗരസഭാധ്യക്ഷൻ വെളളറ അബ്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.കെ.പ്രീത അധ്യക്ഷത വഹിച്ചു. കെ.പി.അശോകൻ, എ.പി.സുലൈമാൻ, ഇ.കെ.മൂസ തുടങ്ങിയവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചു.
തിരുവമ്പാടി ∙ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം താഴെ തിരുവമ്പാടി അങ്കണവാടിയിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, ഐസിഡിഎസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ , ജാഗ്രത സമിതി കൗൺസിലർ പി.ഷംസിയ, പി.കെ.ഷാനി എന്നിവർ പ്രസംഗിച്ചു. അങ്കണവാടിയിലെ 50 കുട്ടികൾക്ക് സംഗമിത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉപഹാരങ്ങൾ നൽകി. പഞ്ചായത്തിലെ 27 അങ്കണവാടികളിലും വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു.
കൂടരഞ്ഞി ∙ പഞ്ചായത്തിലെ 19 അങ്കണവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് തല പ്രവേശനോത്സവം 10–ാം വാർഡ് പനക്കച്ചാൽ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോണി വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ഐസിഡിഎസ് സൂപ്പർവൈസർ പി.കെ.ഫസ്‌ലി, ജോസ് മഴുവഞ്ചേരി,കെ.ഷീബ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 14 വാർഡുകളിലായി 19 അങ്കണവാടികളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം നടത്തി