ADVERTISEMENT

കുറ്റ്യാടി∙ പശുക്കടവ് വണ്ണാത്തിച്ചറിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ വൻ കൃഷിനാശം. തലച്ചിറ മനു, അറക്കപറമ്പിൽ ഷിബു, നിബിൻ, കൊച്ചീത്തറ ജോബി, ഇഞ്ചിപ്പാറ സുരേഷ് എന്നിവരുടെ സ്ഥലത്തെ കുലച്ച അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. കഴിഞ്ഞ ആഴ്ച കുരുടൻകടവ് ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ കൃഷിനാശം  ഉണ്ടായിരുന്നു.

കാറ്റിൽ വീടിനും കൃഷിക്കും നാശം

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ മൂന്നാം വാർഡിലെ ചെമ്പനോട ആലമ്പാറ മേപ്പുറത്ത് ജോസിന്റെ വീടിനു മേൽ കാറ്റിൽ റബർ മരം വീണ് നാശനഷ്ടം. ഓടു മേഞ്ഞ വീടിന്റെ മേൽക്കൂര ഭാഗികമായി നശിച്ചു. ചെമ്പനോട വില്ലേജിൽ പരാതി നൽകി.ചെമ്പനോട മേഖലയിൽ ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു. കോനാട്ട് ചാക്കോ, ഇലവുംമൂട്ടിൽ വൽസമ്മ എന്നിവരുടെ വിളകൾ നശിച്ചു. ഒട്ടേറെ കർഷകരുടെ തെങ്ങ്, റബർ, കമുക്, വാഴ എന്നിവയും കാറ്റിൽ നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com