ലഹരിമരുന്നുമായി 2 പേർ പിടിയിൽ
Mail This Article
പന്തീരാങ്കാവ് ∙ വീണ്ടും വൻ ലഹരിമരുന്നു വേട്ട. 54 ഗ്രാം എംഡിഎംഎ സഹിതം 2 പേർ പിടിയിൽ. ഫറോക്ക് സ്വദേശി കളത്തിൽകണ്ടി അൻവർ സാലിഹ് (27), ചേളന്നൂർ സ്വദേശി അപ്പു എന്ന കെ.എം.സഗേഷ് (31) എന്നിവരെയാണു ലോഡ്ജിൽ നിന്നു നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പി.പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ടി.വി.ധനജ്ഞയദാസിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നു പിടികൂടിയത്. ഒരു മാസമായി പൊലീസ് ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഡാൻസഫ് എസ്ഐ മനോജ് എടയേടത്, എഎസ്ഐ അബ്ദുറഹ്മാൻ, കെ.അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, പന്തീരാങ്കാവ് എസ്ഐമാരായ പി.സൂരജ്, സന്തോഷ്, എഎസ്ഐ ടി. പ്രബീഷ്, സീനിയർ സിപിഒമാരായ എം.രഞ്ജിത്ത്, പി.ശ്രീജിത്ത് കുമാർ, ഇ.സബീഷ്, കെ.എ.ഷൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ലയിൽ തുടർച്ചയായി 3 ദിവസം നടന്ന പരിശോധനയിൽ ഡാൻസാഫ് ടീം അര കിലോയോളം എംഡിഎംഎ പിടികൂടി.