ADVERTISEMENT

രാമനാട്ടുകര ∙ ചെത്തുപാലം തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് പരിശോധിക്കാൻ തുറന്നിട്ട നഗരത്തിലെ ഓട മൂടാത്തതിനാൽ ജനത്തിനു ദുരിതം. സ്ലാബുകൾ ഉയർത്തിയതിനാൽ നടപ്പാതയിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതി. ഓടയിൽ നിന്നുള്ള ദുർഗന്ധം വേറെ.പൊതു ഓടയിലേക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മാലിന്യം ഒഴുക്കുന്നതു പരിശോധിക്കാൻ കഴിഞ്ഞ 26നാണു നഗരസഭ ആരോഗ്യ വിഭാഗം സ്ലാബ് തുറന്നിട്ടത്. ഒരാഴ്ച പിന്നിട്ടിട്ടും പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല.

എയർപോർട്ട് റോഡിൽ മലബാർ ഹോട്ടലിനു സമീപം, പാരഡൈസ് ഹോട്ടൽ പരിസരം, സുരഭി മാൾ, ബസ് സ്റ്റാൻഡ്, സഹകരണ ബാങ്ക് പരിസരം എന്നിവിടങ്ങളിലാണ് സ്ലാബ് തുറന്നിട്ടിരിക്കുന്നത്. നടപ്പാതയിലെ തറയോട് കുത്തിപ്പൊളിച്ചാണു ഓട തുറന്നു പരിശോധിച്ചത്.സ്ഥാപനങ്ങളിൽ നിന്നു മാലിന്യം ഒഴുക്കുന്ന പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടെങ്കിലും മൂടാൻ നടപടി നീളുന്നു. സ്ലാബ് തുറന്നിട്ടതിനാൽ ദുർഗന്ധം വമിക്കുകയാണ്. ഇതിനാൽ വ്യാപാരികളും പ്രയാസം അനുഭവിക്കുന്നു.രാത്രി ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നുണ്ടെന്ന പരാതി പരിശോധിക്കാനാണ് സ്ലാബ് തുറന്നിട്ടതെന്നും 2 ദിവസത്തിനകം ഇതു മൂടുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com