ADVERTISEMENT

നന്മണ്ട ∙ സ്കൂളിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ റോഡരികിലെ മരത്തിന്റെ കമ്പ് ഒടിഞ്ഞു വീണ് അധ്യാപകൻ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദികൾ അധികൃതരെന്നു നാട്ടുകാർ. നന്മണ്ട – പടനിലം റോഡിൽ അമ്പലപ്പൊയിൽ ഇന്നലെ രാവിലെ ഒൻപതോടെയാണു മരം മുറിഞ്ഞു വീണ് ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകൻ മടവൂർ പുതുക്കുടി മുഹമ്മദ് ഷരീഫ് മരിച്ചത്.അധ്യാപകനു തൊട്ടു മുൻപിൽ ഉണ്ടായിരുന്നവരും എതിർ ദിശയിൽ വന്നവരും തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.

തീരെ ഉറപ്പില്ലാത്ത വാകമരത്തിന്റെ കമ്പാണു ഉണങ്ങി വീണത്. മരം മുറിച്ചു മാറ്റണമെന്നു ആവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ മരാമത്ത് വകുപ്പിനു നാട്ടുകാർ നൽകിയിരുന്നു. ഈ റൂട്ടിലെ മറ്റിടങ്ങളിലും ഉറപ്പില്ലാത്ത ഒട്ടേറെ മരങ്ങൾ ഭീഷണി ഉയർത്തുന്നുണ്ട്. കമ്പ് മുറിഞ്ഞു വീണ മരത്തിന്റെ ചുവട്ടിലൂടെ കെഎസ്ഇബിയുടെ ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ടെങ്കിലും അവരും മുൻകരുതൽ നടപടികൾ എടുത്തിരുന്നില്ല. മുൻപും ഇവിടെ തണൽ മരങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങൾ നടന്നിട്ടുണ്ട്. മരത്തിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചിരുന്നു. ബസും ഇവിടെ മരത്തിൽ ഇടിച്ചിട്ടുണ്ട്. ഇറക്കവും വളവും വരുന്ന ഭാഗത്തെ മൂന്നു തണൽ മരങ്ങൾ മുറിച്ചു മാറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com