ADVERTISEMENT

മുക്കം∙ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിക്ക് അഗ്നിരക്ഷാ സേന രക്ഷയായി. വീരാൻകുട്ടി തെങ്ങിന്റെ മുകളിൽ നിന്നു വെട്ടിയ കുല മുതുകിൽ വീണ് തെങ്ങുകയറ്റ യന്ത്രത്തിൽ നിന്നു കാൽവഴുതി തല കീഴായിക്കിടക്കുന്ന നിലയിലായിരുന്നു. ചെറുവാടി കടവിലാണ് സംഭവം.

മറ്റൊരു തൊഴിലാളിയായ വിനോദ് വീരാൻകുട്ടിയെ തെങ്ങിൽ കയർ ഉപയോഗിച്ച് കെട്ടി അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനയെത്തി വീരാ‍ൻകുട്ടിയെ സാഹസികമായി താഴെ ഇറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതൻ തെങ്ങിൽ കയറി. ഓഫിസർമാരായ എം.ഷൈബിൻ, ഒ.ജലീൽ എന്നിവർ കോണിയുടെ സഹായത്തോടെയും തെങ്ങിൽ കയറി 40 അടി ഉയരത്തിൽ നിന്നു റെസ്ക്യു നെറ്റിന്റെ സഹായത്തോടെ വീരാൻകുട്ടിയെ താഴെ എത്തിച്ചു.

സീനിയർ ഫയർ ഓഫിസർ പി.അബ്ദുൽ ഷുക്കൂർ, ഓഫിസർമാരായ നജുമുദ്ദീൻ ഇല്ലത്തൊടി, സനീഷ് പി ചെറിയാ‍ൻ, രജീഷ്, കെ.എം.ഷിംജു, പി.പി.ജമാലുദ്ദീൻ, കെ.എസ്.വിജയകുമാർ, ടി.രവീന്ദ്രൻ എന്നിവരും രക്ഷാ പ്രവർത്തനത്തിന് നേത‍ൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com