വ്യാപകമായി കൃഷി നശിപ്പിച്ചു, വിദ്യാർഥികൾക്കും ഭീഷണി, കാട്ടാനപ്പേടിയിൽ കക്കയം മേഖല

HIGHLIGHTS
  • വ്യാപകമായി കൃഷി നശിപ്പിച്ചു; വിദ്യാർഥികൾക്കും ഭീഷണി
കക്കയത്ത് വലിയപറമ്പിൽ ആന്റണിയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ.
കക്കയത്ത് വലിയപറമ്പിൽ ആന്റണിയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ.
SHARE

കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം മേഖലയിൽ കാട്ടാന ഭീതി. കക്കയം പഞ്ചവടി, അങ്കണവാടി, 30ാം മൈൽ, ജിഎൽപി സ്കൂൾ പ്രദേശങ്ങളിലാണ് ഒറ്റയാൻ വിലസുന്നത്. നൂറുകണക്കിനു കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. ജോയി കണ്ടശാംകുന്നേൽ, ആന്റണി വലിയപറമ്പിൽ, കുഞ്ഞ് കണ്ടശാംകുന്നേൽ എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു. കക്കയം കെഎച്ച്ഇപി ജിഎൽപി സ്കൂൾ, അങ്കണവാടി പരിസരങ്ങളിൽ കാട്ടാന ഇറങ്ങുന്നത് വിദ്യാർഥികൾക്ക് ഭീഷണിയാണ്.

മുതുകാട് മേഖലയിൽ നിന്നു പെരുവണ്ണാമൂഴി റിസർവോയർ‌ നീന്തിക്കയറി 30ാം മൈൽ കിഴക്കുംപുറം, മലേപ്പറമ്പിൽ ഭാഗങ്ങളിലും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇത്രയും രൂക്ഷമായ കാട്ടാനശല്യം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കക്കയത്ത് നിലവിലെ സൗരവേലി കാര്യക്ഷമമായി പ്രവർത്തിക്കാത്തതും കാട്ടാനശല്യം വർധിക്കാൻ കാരണമായി. വനാതിർത്തിയിൽ തൂണിൽ സൗരവേലി സ്ഥാപിച്ചാൽ മാത്രമേ കാട്ടാനകളെ നിയന്ത്രിക്കാൻ സാധിക്കൂവെന്ന് നാട്ടുകാർ പറയുന്നു.

ഇതിന് സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും ആവശ്യം ഉയർ‌ന്നിട്ടുണ്ട്. കക്കയത്ത് കാട്ടാന നാശം വിതച്ച മേഖല കെ.എം. സച്ചിൻദേവ് എംഎൽഎ സന്ദർശിച്ചു. റേഞ്ച് ഓഫിസർ പി.വിമൽ, സിപിഎം ലോക്കൽ സെക്രട്ടറി കെ.ജി.അരുൺ, മുൻ പഞ്ചായത്ത് മെംബർ ആന്റണി വിൻസന്റ്, സുനിൽ പാറപ്പുറം, കുഞ്ഞാലി കോട്ടോല, റെജി കീരിശ്ശേരി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS