ADVERTISEMENT

കൊയിലാണ്ടി∙ പന്തലായനി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റെയിൽവേ ക്രോസിങ്ങിൽ ഫുട് ഓവർ ബ്രിജ് പണിയണമെന്ന ആവശ്യം എങ്ങുമെത്തില്ല. കഴിഞ്ഞ അധ്യയന വർഷം ഇവിടെ ഉണ്ടായ അപകട മരണങ്ങൾ ഏറെയാണ്. വിദ്യാർഥികൾക്ക് റെയിൽപാളം മുറിച്ചുകടക്കാൻ സ്കൂളിലെ അധ്യാപകർ തന്നെയാണ് ഇപ്പോൾ കാലത്തും വൈകിട്ടും കാവൽ നിൽക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർഥികളും നൂറോളം കുടുംബങ്ങളും ജീവൻ പണയം വച്ചു കടന്നു പോകുന്ന വഴിയാണിത്.

ഇവിടെ നടപ്പാലം വേണമെന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികൾ സ്‌കൂളിൽ പോയി വീട്ടിൽ തിരിച്ചെത്തും വരെ രക്ഷിതാക്കൾക്ക് ആധിയാണ്. അപകടങ്ങൾ വർധിച്ചു വന്ന ഈ  റെയിൽവേ ക്രോസിങ് പി‌എസി ചെയർമാൻ പി.കെ.കൃഷ്ണദാസ് കഴിഞ്ഞ വർഷം സന്ദർശിച്ചിരുന്നു. അപകടാവസ്ഥ അദ്ദേഹം നേരിൽ കണ്ട് ബോധ്യപ്പെട്ടതുമാണ്. റെയിൽവേയുടെ അനുമതി കിട്ടാൻ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം അന്നു പറഞ്ഞിരുന്നു.

കൊയിലാണ്ടി നഗരസഭ കൗൺസിലും ഫുട് ഓവർ ബ്രിജിനായി പ്രമേയം പാസാക്കിയതാണ്. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയായിരിക്കെ ഫുട്ട് ഓവർ ബ്രിജ് നിർമിക്കാൻ 50 ലക്ഷം രൂപ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാക്കി തുക കണ്ടെത്തുന്നതിലെ അനിശ്ചിതത്വം കാരണം പദ്ധതി നടന്നില്ല. നഗരസഭ ധനസമാഹരണത്തിനു മുൻകൈ എടുത്താൽ അവർക്ക് വേണ്ട സഹായം നൽകുമെന്നു കെ.മുരളീധരൻ എംപിയും പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com