ADVERTISEMENT

കാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു ; വടകര ∙ ഏറാമല സഹകരണ ബാങ്ക് കെ.ടി.ഗോവിന്ദൻ നമ്പ്യാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കാഷ് അവാർഡിന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ, മെംബർമാരുടെ മക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15.

സുരക്ഷാ ജീവനക്കാരനെ നിയമിക്കുന്നു

പയ്യോളി∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ സുരക്ഷാ ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടന്മാർക്കു മുൻഗണന. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

അധ്യാപക നിയമനം

വടകര ∙ മാടാക്കര ഗവ. ഫിഷറീസ് എൽപി സ്കൂളിൽ എൽപിഎസ്ടി അഭിമുഖം നാളെ 10.30 ന്.

വടകര ∙ ചോറോട് ഗവ. എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗംഹിന്ദി അധ്യാപക അഭിമുഖം നാളെ ഉച്ചയ്ക്ക് 2ന്.  

വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ സോഷ്യൽ സയൻസ് ( എച്ച്എസ്ടി ), നാച്വറൽ സയൻസ് ( എച്ച്എസ്ടി ) അഭിമുഖം 9 ന് 10 നും 11 നും നടക്കും.

വടകര ∙ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഡ്രോയിങ് അധ്യാപകനെയും ( പാർട്ട് ടൈം ) എൽപി വിഭാഗത്തിൽ കായിക അധ്യാപകനെയും ( ഫുൾ ടൈം ) ആവശ്യമുണ്ട്. അഭിമുഖം 9 ന് 10 ന്.

വടകര ∙ പുത്തൂർ ഗവ. എച്ച്എസ്എസിൽ യുപി വിഭാഗം ജൂനിയർ ലാംഗ്വേജ് ഹിന്ദി തസ്തികയിൽ കൂടിക്കാഴ്ച  9 ന് 11 ന്.

വടകര ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഹ്യുമാനിറ്റീസ് ആൻഡ് ലാംഗ്വേജ് ( എച്ച്എസ്എ സോഷ്യൽ സയൻസ് ) തസ്തികയിലേക്ക് കൂടിക്കാഴ്ച 9 ന് 10.30 ന്.

കുറ്റ്യാടി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം പാർട്ട്‌ടൈം ഉറുദു അധ്യാപക കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2.30ന്.

ഇൻസ്ട്രക്ടർ ഒഴിവ്

കല്ലാച്ചി∙ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിൽ 15നു രാവിലെ 10ന് കൂടിക്കാഴ്ച. 9495406414.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com