ADVERTISEMENT

പേരാമ്പ്ര ∙ കായണ്ണയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ ബോംബേറ്. വീടിന്റെ മുൻഭാഗവും വാതിലും ജനൽച്ചില്ലുകളും തകർന്നു. പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.സി.ബഷീറിന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ 3.35ന് അക്രമമുണ്ടായത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലൂടെ എറിഞ്ഞ സ്ഫോടക വസ്തു പതിച്ചതിനെ തുടർന്ന് വരാന്തയിലെ ടൈൽസിനും കേടുണ്ട്.

ശബ്ദം കേട്ടാണു വീട്ടുകാർ വിവരമറിയുന്നത്. വൻ ശബ്ദവും കുലുക്കവുമുണ്ടായതായി പറയുന്നു. ആർക്കും പരുക്കില്ല. 2 പേരാണ് ആക്രമണം നടത്തിയത്. റോഡിൽ നിന്നു നടന്നു വന്ന് എറിയുന്നത് സിസിടിവി ദൃശ്യത്തിൽ കാണുന്നുണ്ടെങ്കിലും വ്യക്തമല്ല. എഎസ്ഐ സജി ജോസഫിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

2 പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചു. സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം സംശയ സാഹചര്യത്തിൽ കണ്ട 2 പേരെകസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കായണ്ണ സ്വദേശികളായ ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 

ബോംബേറു നടന്ന കായണ്ണ പഞ്ചായത്ത് അംഗം പി.സി.ബഷീറിന്റെ വീട്ടിലെത്തിയ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ.
ബോംബേറു നടന്ന കായണ്ണ പഞ്ചായത്ത് അംഗം പി.സി.ബഷീറിന്റെ വീട്ടിലെത്തിയ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ.

ബോംബേറ്: പ്രതികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് 

പേരാമ്പ്ര ∙ മുസ്‌ലിം ലീഗ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത്‌ മെംബറുമായ പി.സി.ബഷീറിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്നു മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ബോംബെറിഞ്ഞു തകർത്ത വീട് അദ്ദേഹം സന്ദർശിച്ചു. എം.ഋഷികേശൻ, സാജിദ് കോറോത്ത്, എം.അഹമ്മദ്കോയ, പി.കെ.അബ്ദുൽ സലാം, എം.കെ.അബ്ദുൽ സമദ്, പി.സി.അസൈനാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com