ADVERTISEMENT

വടകര ∙ ആയഞ്ചേരി – തിരുവള്ളൂർ റോഡിൽ താമരശ്ശേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടുപറമ്പിലെ തേങ്ങാക്കൂട കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആയിരുന്നു സംഭവം. ആയിരത്തോളം തേങ്ങ കത്തിപ്പോയി. ശക്തമായ മിന്നലിലുണ്ടായ ഷോർട് സർക്യൂട്ടിനെ തുടർന്നായിരുന്നു തീ പടർന്നത്. ഷീറ്റ് ഇട്ടമേൽക്കൂരയുള്ള കെട്ടിടത്തിന്റെ മുകൾ ഭാഗം മുഴുവൻ കത്തി. കെട്ടിടത്തിലുണ്ടായിരുന്ന വൈക്കോലിനു തീ പിടിച്ചു.

വടകര അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സതീശന്റെ നേതൃത്വത്തി‍ൽ 2 യൂണിറ്റ് എത്തി തീ കെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം.ബിജു, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.സി.ജ്യോതികുമാർ, കെ.സുബൈർ, കെ.അനിൽ, വി.കെ.ആദർശ്, കെ.ഷാഗിൽ, എം.ജാഹിർ, സി.ടി.കെ.സിബിഷാൽ, ടി.കെ.ജിതിൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com