ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പീഡനത്തിന് ഇരയായ അതിജീവിത നീതിക്കായി വീണ്ടും മുഖ്യമന്ത്രി, ദേശീയ വനിത കമ്മിഷൻ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പരാതി നൽകി. യുവതിയെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി ഭീഷണിപ്പെടുത്തിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ 5 ജീവനക്കാരെ തിരിച്ചെടുത്തതുൾപ്പെടെ പരാതിയിൽ പറയുന്നു.

നീതിക്കു പകരം അപമാനമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രിക്കു അയച്ച പരാതിയിൽ പറയുന്നു. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയയായി ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ കഴിഞ്ഞ മാർച്ച് 18ന് അറ്റൻഡന്റ് എം.എം.ശശീന്ദ്രൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തിനു ശേഷം അവിടെ നിന്ന് വാർഡിലേക്കു മാറ്റിയ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 5 ജീവനക്കാ‍ർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് 5 പേരെയും മെഡിക്കൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരം തിരിച്ചെടുത്തത്. ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com