പിക്കപ്പ് വാൻ മതിലിലിടിച്ചു മറിഞ്ഞു ഗതാഗതം മുടങ്ങി
Mail This Article
×
നാദാപുരം∙ കോഴിക്കുഞ്ഞുങ്ങളെയും കയറ്റി എത്തിയ പിക്കപ്പ് വാൻ ചേലക്കാട് വില്ല്യാപ്പള്ളി റോഡിൽ കുറ്റിപ്രം കനാൽ വളവിൽ തല കീഴായി മറിഞ്ഞു ഈ റൂട്ടിൽ ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ 5നാണ് വീട്ടു മതിലിൽ ചെന്നിടിച്ചു വാൻ മറിഞ്ഞത്. വാനിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കോഴിക്കുഞ്ഞുങ്ങളെ പെട്ടെന്ന് സുരക്ഷിതമായി വാനിൽ നിന്ന് റോഡിലേക്കിറക്കി. ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് പിക്കപ്പ് വാൻ നേരെയാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വടകര നിന്നു കൈവേലി ഭാഗത്തേക്കു പുറപ്പെട്ടതായിരുന്നു വാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.