ADVERTISEMENT

കോടഞ്ചേരി∙കർക്കടക വാവിനു അനുബന്ധിച്ച് പൂവത്തിൻചുവട് പാപനാശിനിയിൽ ഭക്ത ജനങ്ങൾ ബലിതർപ്പണം നടത്തി.ബലിതർപ്പണം ചടങ്ങുകൾക്ക് ശശീന്ദ്രൻ മങ്ങാട്, പ്രബീഷ് ലാൽ കാന്തപുരം എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ശ്രീധരൻ നമ്പൂതിരി കാർമികത്വം വഹിച്ചു.

 താമരശ്ശേരി  വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രസംരക്ഷണ സമിതി പൂനൂർ പുഴയിലെ വാകപ്പൊയിൽ അമ്പലക്കടവിൽ നടത്തിയ കർക്കടക വാവുബലിതർപ്പണം.
താമരശ്ശേരി വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രസംരക്ഷണ സമിതി പൂനൂർ പുഴയിലെ വാകപ്പൊയിൽ അമ്പലക്കടവിൽ നടത്തിയ കർക്കടക വാവുബലിതർപ്പണം.

മൈക്കാവ്

∙മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി വിവേക് ശാന്തിയുടെ കാർമികത്വത്തിൽ ബലിതർപ്പണം നടത്തി. എസ്എൻഡിപി യോഗം മൈക്കാവ് ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് പ്രസിഡന്റ് പി.എൻ.മധു, സെക്രട്ടറി കെ.കെ. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

കാരശ്ശേരി അടി തൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ വാവു ബലി തർപ്പണത്തിൽ നിന്ന്.
കാരശ്ശേരി അടി തൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ വാവു ബലി തർപ്പണത്തിൽ നിന്ന്.

കൊടുവള്ളി

∙ പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്ര കടവിൽ ബലിതർപ്പണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പിതൃതർപ്പണം പുലർച്ചെ 4ന് ആരംഭിച്ച് രാവിലെ 10 വരെ നീണ്ടു. 948 പേർ ബലി തർപ്പണം നടത്തി. രാധാകൃഷ്ണൻ ഉണ്ണികുളം കാർമികത്വം വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി കല്ലൂർ മുരളി നമ്പൂതിരി നേതൃത്വം നൽകി.

താഴെ തിരുവമ്പാടി കൽപുഴായി ശിവക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം
താഴെ തിരുവമ്പാടി കൽപുഴായി ശിവക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം

തിരുവമ്പാടി

∙ എസ്എൻഡിപി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കടക വാവ് ബലിയോട് അനുബന്ധിച്ച് പിതൃതർപ്പണം നടത്തി. പുലർച്ചെ 5  മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം ആചാര്യൻ ജ്ഞാന തീർഥ സാമി, ക്ഷേത്ര മേൽശാന്തി എൻ.എസ്. രജീഷ് ശാന്തിയുടെയും, മുഖ്യ കാർമികത്വത്തിലും, മറ്റ് ശാന്തിമാരുടെ നേതൃത്വത്തിലുമാണ് ചടങ്ങുകൾ നടന്നത്. തിലഹോമം, പിതൃപൂജ, പിതൃ നമസ്കാരം, നമസ്കാര ഊട്ട് എന്നിവ കർക്കടക വാവുബലി ഭാഗമായി നടന്നു.

മുക്കം

∙ പൂർവികർക്ക് തിലോദകമർപ്പിച്ച് കർക്കടക വാവിൽ വാവു ബലി തർപ്പണത്തിന് മലയോര മേഖലയിലെ ക്ഷേത്രങ്ങളിൽ ആയിരങ്ങൾ. പൂർവികരെ സ്മരിച്ച് തിലോദകം സമർ‌പ്പിക്കുന്നതിന് പുലർച്ചയോടെ തന്നെ ക്ഷേത്രങ്ങളി‍ൽ വൻ തിരക്കായിരുന്നു. തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ വാവുബലി തർപ്പണത്തിന് വൻ തിരക്കായിരുന്നു. പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തി. വയനാട് തൃശലേരി സുമിത്രൻ വാദ്യാരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ബലി തർപ്പണം. തിലഹോമത്തിനും പ്രത്യേക പൂജകൾക്കും ക്ഷേത്രം തന്ത്രി കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി മാവിടത്തിൽ നാരായണൻ നമ്പൂതിരിപ്പാടും കാർമികത്വം വഹിച്ചു. 

നീലേശ്വരം ഇരട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ താമരക്കുളം നാരായണൻ നമ്പൂതിരി, കാഞ്ഞിരത്തോട്ടം ദാമോദരൻ നമ്പൂതിരി എന്നിവർ വാവു ബലിക്ക് കാർമികത്വം വഹിച്ചു.  കാരമൂല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കൊറ്റിവട്ടത്തില്ലം ശ്രീരാജ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കാരശ്ശേരി അടിതൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രം സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം തുമ്പോണ അരവിന്ദൻ മുഖ്യ കാ‍ർമികത്വം വഹിച്ചു. തിലക ഹോമത്തിന് ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയും നേത‍ൃത്വം നൽ‌കി.

കൂടരഞ്ഞി

∙ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ കോവിലകത്തും കടവ് പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ ബലികർമ പന്തലിൽ മുക്കം കുമാരനല്ലൂർ പ്രേംദാസ് ആചാര്യന്റെ കാർമികത്വത്തിൽ ബലി കർമങ്ങൾ നടത്തി. മഹേഷ് ശാന്തി നേതൃത്വം നൽകി. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്ര മേൽശാന്തി സുധീഷ് ശാന്തി കാർമികത്വം വഹിച്ചു.

തിരുവമ്പാടി

∙ താഴെ തിരുവമ്പാടി കൽപുഴായി ശിവക്ഷേത്രത്തിൽ ബലിതർപ്പണം നടത്തി. ശ്രീജിത്ത് ശാന്തി, ക്ഷേത്രം മേൽശാന്തി അനിയൻ നമ്പൂതിരി എന്നിവർ  നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com