പിതൃസ്മരണയിൽ ബലിതർപ്പണം - ചിത്രങ്ങൾ

Mail This Article
വടകര ∙ പുറങ്കര ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സാൻഡ് ബാങ്ക്സ് പരിസരത്ത് കർക്കടക വാവ് പിതൃബലി തർപ്പണം നടത്തി. 3100 പേർ പങ്കെടുത്തു. കോഴിക്കോട് ശ്രേഷ്ഠ ആചാര പുരോഹിതൻമാർ കാർമികത്വം വഹിച്ചു. വള്ളിക്കാട് കോമത്ത് നാഗ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവിന്റെ ഭാഗമായി മഹാ ഗണപതി ഹോമം നടത്തി.

ക്ഷേത്രം തന്ത്രി മേലേടം വാമനൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ ആയിരത്തോളം പേർ ബലി തർപ്പണം നടത്തി. മേൽശാന്തി അനി ശാന്തി കാർമികത്വം വഹിച്ചു.

നാദാപുരം
∙ കർക്കടക വാവിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ബലിതർപ്പണവും കർക്കടക പൂജകളും. നരിപ്പറ്റ നീർവേലി കിരാത മൂർത്തി ക്ഷേത്രം, മേൽ വള്ള്യാട്ട് നരസിംഹ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പൂജകളും രാമായണ പാരായണവും ആരംഭിച്ചു.

കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിൽ ബലി തർപ്പണം, വിശേഷാൽ പൂജകൾ തുടങ്ങിയവ നടന്നു. വളയം ചെക്കോറ്റ ക്ഷേത്രത്തിലെ നീരാട്ടുകടവിൽ വാവുബലി തർപ്പണം നടത്തി.