കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ഓൺലൈൻ ക്ലാസിലേക്ക്

wayanad news
SHARE

കോഴിക്കോട് ∙ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഇന്നു മുതൽ ഓൺലൈൻ പഠനം ഒരുക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജില്ലാ വിദ്യാഭ്യാസ സമിതി രൂപം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ജി-സ്യൂട്ട് സംവിധാനത്തിലൂടെ പഠനം ഉറപ്പാക്കാൻ അധ്യാപകർക്കുള്ള പരിശീലനം ഇന്ന്  പൂർത്തിയാകും. സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തും. ഹൈസ്കൂൾ, യുപി വിഭാഗത്തിന്റെ പരിശീലനം 50% പൂർത്തിയാക്കി. ബാക്കിയുള്ള മുഴുവൻ ഉപജില്ലകളിലെയും അധ്യാപകർക്ക് ഇന്നും പരിശീലനം നൽകും. മുഴുവൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും പ്രത്യേക ഓൺലൈൻ യോഗങ്ങൾ വിളിച്ചു. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ലോഗിൻ ചെയ്യുന്നതിനു സംവിധാനം കൂടി തയാറാക്കേണ്ടതിനാൽ ഇന്നത്തോടെ പരിശീലനങ്ങൾ പൂർത്തിയാക്കി എല്ലാ കുട്ടികൾക്കും സംവിധാനം ഒരുക്കും. 

കുട്ടികൾക്ക് ഓൺലൈൻ ആക്സസ് /ഗാഡ്ജെറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് വിക്ടേഴ്സ് ക്ലാസുകളിൽ സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിൽ എടുക്കേണ്ട മുഴുവൻ വിഷയങ്ങളുടെയും വിഡിയോ ലിങ്കുകൾ പിഡിഎഫ് ആയി ലഭ്യമാക്കും. എല്ലാ വിദ്യാലയങ്ങളും ഇത്തരം പിഡിഎഫ് ഫയലുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കണം. ഭിന്നശേഷി വിദ്യാർഥികൾക്കായി സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസുകളും വിഡിയോകളും തയാറാക്കി ലഭ്യമാക്കും. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് ജില്ല, വിദ്യാഭ്യാസ ജില്ല, ഉപജില്ലാതലങ്ങളിൽ അവലോകനം ചെയ്യും. സ്പെഷ്യലിസ്റ്റ് അധ്യാപകർ തയാറാക്കുന്ന ആർട്ട് എജ്യുക്കേഷൻ വിഡിയോ ക്ലാസുകൾ സ്കൂളുകൾക്ക് ലഭ്യമാക്കും. ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ ഡിഡിഇ മനോജ് മണിയൂർ, എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ എ.കെ.അബ്ദുൽ ഹക്കീം, ആർഡിഡി എം.സന്തോഷ് കുമാർ, എ.ഡി. വി.ആർ.അപർണ, കൈറ്റ് കോഓർഡിനേറ്റർ പ്രിയ, ഡയറ്റ് പ്രിൻസിപ്പൽ  യു.കെ.അബ്ദുന്നാസർ, വിദ്യാകരണം കോഓർഡിനേറ്റർ വി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS