ബസ് ഇടിച്ച് വൈദ്യുതത്തൂൺ തകർന്നു

kozhikode-The-bus-crashed-into-the-electric-post-at-Arikulam-Changaram-Valli-Thanda
അരിക്കുളം ചങ്ങരം വള്ളി തണ്ടയിൽ താഴ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച നിലയിൽ.
SHARE

അരിക്കുളം∙  അരിക്കുളത്ത് ബസ് ഇടിച്ച് വൈദ്യുതത്തൂൺ തകർന്നു. ചങ്ങരംവള്ളി തണ്ടയിൽ താഴെ പെട്രോൾ പമ്പിനു സമീപം ഇന്നലെ രാവിലെയാണ് അപകടം. കൊയിലാണ്ടിയിൽ നിന്നു പേരാമ്പ്രയിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണു 11 കെവി  വൈദ്യുതത്തൂണിൽ ഇടിച്ചത്. യാത്രക്കാർക്ക് പരുക്കില്ല. ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ അപായം ഒഴിവായി. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തണ്ടയിൽ താഴെ, തിരുവങ്ങായൂർ, ഏക്കാട്ടൂർ, ചാലിൽ പള്ളി, കുഞ്ഞാലിമുക്ക്, എ.കെ.ജി സെന്റർ എന്നീ ആറ് ട്രാൻസ്‌ഫോമർ പരിധിയിലാണു വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി തകരാർ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS