കോഴിക്കോടൻ കുന്നിൽ വീണ്ടും പുലി ഭീതി
Mail This Article
×
ഒളവണ്ണ ∙ മൂർക്കനാട് കോഴിക്കോടൻകുന്നിൽ വീണ്ടും പുലി ഭീതി. കഴിഞ്ഞ 2 ദിവസം രാത്രി കണ്ട അജ്ഞാത ജീവി പുലിയെന്ന നിഗമനത്തിലാണു നാട്ടുകാർ. കൂടുതൽ പേർ ഈ ജീവിയെ കണ്ടതായും പറയുന്നു. അജ്ഞാത ജീവിയെ കണ്ടെത്താൻ ക്യാമറ സ്ഥാപിച്ചു തുടങ്ങി. പ്രദേശവാസികൾ തുക സമാഹരിച്ചാണു ക്യാമറകൾ വാങ്ങിയത്.
പ്രദേശത്തെ നായ്ക്കളുടെ എണ്ണം കുറഞ്ഞതിനു പുറമേ തുടർച്ചയായ ദിവസങ്ങളിൽ രാത്രി കണ്ടവർക്കെല്ലാം പുലിയാണെന്നു തോന്നിയ സാഹചര്യത്തിലുമാണു വ്യക്തത വരുത്താൻ നാട്ടുകാർ തീരുമാനിച്ചത്. രണ്ടാഴ്ച മുൻപും പ്രദേശത്ത് അജ്ഞാത ജീവിയെ കണ്ടതിനെ തുടർന്നു വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും പുലി സാന്നിധ്യമില്ലെന്നാണു പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.