മൂന്നാം തവണയും അപകടം വരുത്തിയ ബസ് പിടികൂടി

Mail This Article
×
കൊയിലാണ്ടി∙ നഗരത്തിലൂടെ അമിത വേഗത്തിൽ പാഞ്ഞ് മൂന്നാം തവണയും അപകടം ഉണ്ടാക്കിയ ടാലന്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ദേശീയപാതയിൽ കൃഷ്ണ തിയറ്ററിനു സമീപത്ത് വച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ നന്തി സ്വദേശി ഹാരിസ്, റഹീസ് എന്നിവർക്ക് പരുക്കേറ്റു.
ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അമിത വേഗത്തിൽ വന്ന ബസ് ഇടതു ഭാഗത്തു കൂടെ കയറ്റുമ്പോഴാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്. ഇവരെ ബസ് ജീവനക്കാർ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു. തുടർന്നു പൊലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു.ഇത് മൂന്നാം തവണയാണ് 2 ആഴ്ചയ്ക്കുള്ളിൽ ഇതേ ബസ് അപകടം വരുത്തുന്നത്. മുരളി സർവീസ് സ്റ്റേഷനു മുൻവശം വച്ചും സ്റ്റേറ്റ് ബാങ്കിനു സമീപം വച്ചും ഇതേ ബസ് അപകടം വരുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.