ADVERTISEMENT

താമരശ്ശേരി∙ ചുരത്തിലെ 6ാം വളവിൽ കർണാടക സ്റ്റേറ്റ് ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന മണിക്കൂറുകൾ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് 6.30ന് ആണ് ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസ് എയർ പൈപ് കേടായി ചുരത്തിൽ മാർഗ തടസ്സം സൃഷ്ടിച്ചത്. ചെറിയ വാഹനങ്ങൾ വൺവേ ആയി കടന്നു പോയെങ്കിലും വലിയ വാഹനങ്ങൾ വളവ് ഒടിച്ചെടുക്കാൻ ഏറെ പ്രയാസപ്പെടേണ്ട അവസ്ഥയിലായിരുന്നു.

ഇതിനിടെ നാലാം വളവിൽ ലോറി കേടായതും കുറച്ച് നേരം ഗതാഗത തടസ്സപ്പെടുത്തി. രാത്രി 9 മണിയോടെ ബസ് വളവിൽ നിന്ന് മാറ്റിയെങ്കിലും വീണ്ടും കേടായി ഗതാഗതം വീണ്ടും ഭാഗികമായി തടസ്സപ്പെട്ടു. നൂറു കണക്കിനു യാത്രക്കാരാണ് ഇന്നലെ രാത്രി ഏറെ വൈകിയും ചുരത്തിൽ കുടുങ്ങിയത്. ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു ഗതാഗതം നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com