ADVERTISEMENT

പെരുവാട്ടുംതാഴ ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം ; വടകര∙ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മേൽപാലത്തിന്റെ നിർമാണം നടക്കുന്ന പെരുവാട്ടുംതാഴ ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ ബസ് സ്റ്റാൻഡിലേക്കുള്ള ബസുകളും വലിയ വാഹനങ്ങളും അടക്കാതെരു ജംക്‌ഷനിൽ കൂടിയോ ലിങ്ക് റോഡ് ജംക്‌ഷനിൽ കൂടിയോ വേണം പഴയ സ്റ്റാൻഡിലേക്ക് പോകാൻ. തലശ്ശേരി ഭാഗത്തു നിന്നും തൊട്ടിൽപാലം, കുറ്റ്യാടി, നാദാപുരം ഭാഗത്തു നിന്നും ഉള്ള ബസുകളാണു പെരുവാട്ടുംതാഴ ജംക്‌ഷനിൽ കൂടി പഴയ ബസ് സ്റ്റാൻഡിലേക്കു പോയിരുന്നത്.

പെരുവാട്ടുംതാഴ ജംക്‌ഷനിൽ പ്രത്യേകം ബോർഡ് സ്ഥാപിക്കുകയും പൊലീസിനെ നിർത്തുകയും ചെയ്തിട്ടുണ്ട്. പാലത്തിനു കിഴക്കു വശത്തു സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തലശ്ശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കിഴക്ക് ഭാഗം വഴിയും വടകരയിൽ നിന്നുള്ള വാഹനങ്ങൾ പടിഞ്ഞാറ് ഭാഗം വഴിയുമാണു പോകുന്നത്. രണ്ടു വശങ്ങളും ഒരു വരി ഗതാഗതത്തിനുള്ള സൗകര്യമേ ഉള്ളൂ. ചെറിയ വാഹനങ്ങൾക്കു ഗതാഗത നിയന്ത്രണം ഇല്ല. കിഴക്കു വശത്തെ റോഡിൽ നിന്നു യു ടേൺ വഴി മറുവശത്ത് എത്തി പഴയ ബസ് സ്റ്റാൻഡ് റോഡിലേക്ക് പോകാം.

പരീക്ഷകൾ മാറ്റി

കോഴിക്കോട് ∙ പൊതുവിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ അറബിക്, ലക്ചറർ ഇൻ ജ്യോഗ്രഫി, ലക്ചറർ ഇൻ മാത്തമാറ്റിക്സ് എന്നീ തസ്തികകളിലേക്ക് പിഎസ്‌സി 25 നു നടത്താനിരുന്ന എഴുത്തു പരീക്ഷകളും വകുപ്പു തല പരീക്ഷകളും മാറ്റിവച്ചു.

അപേക്ഷ ക്ഷണിച്ചു

വളയം∙ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, അസോള ടാങ്ക് നിർമാണം, കിണർ റീചാർജിങ്, സോക്ക്പിറ്റ് (വെയ്സ്റ്റ് വാട്ടർ ടാങ്ക്), കംപോസ്റ്റ്, ഫാം പോണ്ട് നിർമാണം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 25ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. മാതൃക പഞ്ചായത്തിൽ ലഭിക്കും.

ഡാക് അദാലത്ത് 29ന് 

വടകര∙ പോസ്റ്റൽ സർക്കിൾ നോർത്തേൺ റീജന്റെ ഡാക് അദാലത്ത് 29ന് 11ന് നടക്കാവ് ഓഫിസിൽ നടക്കും. കത്തുകൾ, മണി ഓർഡറുകൾ, പാഴ്സലുകൾ, സ്പീഡ് പോസ്റ്റുകൾ, സേ വിങ്സ് ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ 26ന് മുൻപ് ലഭിക്കണം.

അധ്യാപക കൂടിക്കാഴ്ച 

കല്ലാച്ചി∙ ഗവ.ഹയർ സെക്ക ൻഡറി സ്കൂളിൽ എച്ച്എസ് എസ്ടി ജൂനിയർ ഫിസിക്സ്‌ അധ്യാപക കൂടിക്കാഴ്ച 25ന് രാവിലെ 10ന്  ഓഫിസിൽ.

നടുവണ്ണൂർ∙ അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ബയോളജി അധ്യാപക ഇന്റർവ്യൂ 26നു രാവിലെ 11നു സ്കൂൾ ഓഫിസിൽ.

സീറ്റ് ഒഴിവ്

കൊയിലാണ്ടി∙ ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിൽ ഒന്നാം വർഷ ബിഎസ്‌സി ഫിസിക്സ് ഈഴവ/തിയ്യ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. 25നു രാവിലെ 10നു ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT