കനത്ത മഴ: താമരശ്ശേരി ചുരം റോഡിൽ മലയിടിച്ചിൽ

Mail This Article
×
താമരശ്ശേരി∙ ചുരം വനമേഖലയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ നേരിയ തോതിൽ മലയിടിച്ചിൽ ഉണ്ടായി. തകരപ്പാടിക്കു മേലെ ദേശീയ പാതയോരത്താണ് ഇടിച്ചിൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് 6.30ന് ആണ് ചെറിയ തോതിൽ മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഇതു മൂലം ഗതാഗതം തടസ്സപ്പെട്ടില്ലെങ്കിലും ഇടിച്ചിൽ ഭീഷണി പൂർണമായും ഒഴിവായിട്ടില്ല. ചുരത്തിൽ 6 മണിയോടെ പിക്കപ്പും ടിപ്പറും കൂട്ടി ഇടിച്ച് അപകടവും ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.