കോർപറേഷനും അറിയാം കൊതുകു വളർത്താൻ

Mail This Article
കോഴിക്കോട് ∙ ലിങ്ക് റോഡിൽ കോർപറേഷന്റെ നിർദിഷ്ട പാർക്കിങ് പ്ലാസ കെട്ടിടത്തിന്റെ താഴെയും മുകളിലും കൊതുകു വളർത്തു കേന്ദ്രം. കെട്ടിടത്തിനു താഴെ ഭാഗത്തു കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകും കൂത്താടികളും പെറ്റുപെരുകുന്നു. കെട്ടിടത്തിനു മുകളിലും മൂന്നിടത്തായുള്ള സംഭരണിയിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇതിലും കൊതുകും കൂത്താടിയുമുണ്ട്. ഇതേ തുടർന്ന് പൈപ്പ് ഉപയോഗിച്ച് വെള്ളം ഇവിടെ നിന്ന് ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്.
ഡെങ്കിപ്പനി : ഫോഗിങ് നടത്തും
കോഴിക്കോട് ∙ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ ഫോഗിങ് നടത്തും. നേരത്തെ വലിയ മെഷീൻ ഉപയോഗിച്ചായിരുന്നു ഫോഗിങ് നടത്തിയിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതു ഉപയോഗിക്കുന്നത് ഒഴിവാക്കി.ഇതിനാൽ ചെറിയ മെഷീൻ ഉപയോഗിച്ച് അടുത്ത ദിവസം ഫോഗിങ് നടത്താൻ തീരുമാനിച്ചു. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കും. യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു.