ADVERTISEMENT

ഡോക്ടർമാരെ നിയമിക്കുന്നു: കോഴിക്കോട്∙ പാലക്കാട് ജില്ലയിലെ ഇഎസ്ഐ ആശുപത്രികളിലെയും ഡിസ്പൻസറികളിലെയും അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവുകളിലേക്ക് ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. മാങ്കാവിലുള്ള ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തരമേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ഒക്ടോബർ 3ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് അഭിമുഖം. ശമ്പളം 57,525 രൂപ. ഫോൺ: 0495 2322339.

വിദ്യാർഥികൾക്ക് മത്സരങ്ങൾ

കോഴിക്കോട്∙ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടിനും മൂന്നിനും മാത്തോട്ടം വനശ്രീയിൽ നടക്കും. അംഗീകൃത എൽപി, യുപി, ഹൈസ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ്, ജലച്ചായം എന്നിവയിലും ഹൈസ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരങ്ങൾ നടത്തും. 0495 2416900. വെബ്സൈറ്റ്: https://forest.kerala.gov.in/

സംസ്കൃതം സർട്ടിഫിക്കറ്റ് കോഴ്സ്

കോഴിക്കോട്∙ ഡൽഹിയിലെ കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ അനൗപചാരിക സംസ്‌കൃത വിദ്യാഭ്യാസ കേന്ദ്രമായ കോഴിക്കോട് എൻഐടിയിൽ ഒരു വർഷത്തെ സംസ്കൃതം സർട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങി. പത്താം ക്ലാസ് പാസ് ആയ ആർക്കും ചേരാം. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 7 വരെയാണ് ക്ലാസ്. ഫോൺ 9495788136. Email: sreedhar@nitc.ac.in

ഗതാഗതം നിരോധിച്ചു

പേരാമ്പ്ര ∙ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മുളിയങ്ങൽ –കൈതക്കൊല്ലി റോഡിലൂടെയുള്ള ഗതാഗതം 29 മുതൽ നിരോധിച്ചു. പേരാമ്പ്ര നിന്നു കായണ്ണ-മൊട്ടന്തറ വഴി കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെറുകാട് കോളനിമുക്ക് വഴിയോ മൊട്ടന്തറ -ചന്ദനം വയൽ- വിരണപ്പുറം- ചെമ്പ്ര വഴിയോ പോകണം.

അധ്യാപക നിയമനം

ബാലുശ്ശേരി ∙ ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, സോഷ്യൽ സയൻസ്, ഹിന്ദി അധ്യാപക കൂടിക്കാഴ്ച 29ന് രാവിലെ 10.30ന്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT