കോഴിക്കോട് ജില്ലയിൽ ഇന്ന് (01-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലാ അവലോകന യോഗം അഞ്ചിന്; കോഴിക്കോട്∙ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ അവലോകന യോഗം അഞ്ചിന് കോഴിക്കോട് ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ ചേരും. അഞ്ചിന് രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫിസർമാരുടെ യോഗം. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, നാല് ജില്ലകളിലെ കലക്ടർമാർ, ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കോഴിക്കോട്∙ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ കുടിശികയായി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസുകളിൽ അംശാദായവും പിഴ തുകയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. ഫോൺ: 8547655337
അധ്യാപക ഒഴിവ്
താമരശ്ശേരി∙ രാരോത്ത് ജിഎം ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് വിഭാഗം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10ന് ഓഫിസിൽ.
സീറ്റ് ഒഴിവ്
കോഴിക്കോട്∙ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി കോഴ്സിൽ സീറ്റ് ഒഴിവ്. 0495-2963244, 85470 05025
കൊടുവള്ളി∙ സിഎച്ച്എംകെഎം ഗവ. കോളജിൽ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. വിദ്യാർഥികൾ ക്യാപ് ഐഡി, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 3ന് രാവിലെ 11ന് മുൻപു കോളജിൽ നേരിട്ട് ഹാജരാകണം.
അധ്യാപക നിയമനം
ഫറോക്ക് ∙ ഫാറൂഖ് ട്രെയിനിങ് കോളജ് ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് എന്നീ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.